ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കൂൾ സംഘടിപ്പിക്കുന്ന സൗജന്യ ഉല്ലാസയാത്ര ഇക്കുറി ജനുവരി 26 ന് വാഗമണ്ണിലേയ്ക്ക് . സ്കൂളിലെത്തുന്ന ഏറ്റവും ചെറിയ കുട്ടികളായ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ അടുത്തറിയുന്നതിനും, അവരുടെ വിവിധ കഴിവുകളും നൈപുണികളും മനസ്സിലാക്കി തുടർ ക്ലാസ്സുകളിൽ പരിശീലനങ്ങളും പ്രോത്സാഹനങ്ങളും, നൽകുവാനും ഉദ്ദേശിച്ചുള്ളതാണ് അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചുള്ള ഈ ഉല്ലാസയാത്ര.
.
കുട്ടികളോടൊപ്പം ആടിയും പാടിയും, കഥ പറഞ്ഞും, അവരിലൊരാളായി തിരിച്ചറിവിൻ്റെ പാതയിലേയ്ക്ക് അവരെ മെല്ലെ മെല്ലെ എത്തിക്കുവാനുമുള്ള പ്രാരംഭശ്രമങ്ങളും ഈ യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെടുന്നു. സാമ്പത്തിക ഭദ്രതയുള്ള കുട്ടികൾ വിനോദയാത്ര പോകുമ്പോൾ നിർധനരായ വിദ്യാർത്ഥികൾക്കുണ്ടാവുന്ന മാനസിക പ്രയാസങ്ങൾക്ക് ഈ യാത്ര ഒരു പരിധി വരെ പരിഹാരമാവുന്നു.
കുട്ടികളുടെ ഓരോരുത്തരുടെയും ഫോട്ടോയോടുകൂടിയ ആകർഷകമായ ഹാപ്പികിഡ്സ് എൻട്രികാർഡുകൾ തന്നെ ഈ യാത്രയെ വേറിട്ട അനുഭവമാക്കി മാകുന്നു യാത്രാ പരിപാടികൾക്ക് അഞ്ചാംക്ലാസ് റ്റീച്ചേഴ്സായ അനുമോഹൻ, ഹസീന റഹീം, ഐഷസിയാദ്, ഷാഹിന എം.എസ്, ഫാത്തിമ എന്നിവർ നേത്യത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments