എം.ജി യൂണിവേഴ്‌സിറ്റിയുടെ 2022-23 ലെ മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഡോ. അന്‍സാ ആന്‍ഡ്രൂസ് കരസ്ഥമാക്കി. മികച്ച വോളണ്ടിയര്‍ പ്രശംസാപത്രം ചരിത്ര വിഭാഗം വിദ്യാര്‍ത്ഥിനിയായ ഗുരുപ്രിയ രാജീവിനും ലഭിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദ് കുമാര്‍ അധ്യക്ഷനായുള്ള സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 191 അഫിലിയേറ്റഡ് കോളജുകളിലായി 282 യൂണിറ്റുകളും 28200 വോളണ്ടിയര്‍മാരുമാണ് സര്‍വ്വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്‌കീമിനുള്ളത്.
ഫെബ്രുവരിയില്‍ നടക്കുന്ന എന്‍.എസ്.എസ് സംഗമത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസന്‍ അറിയിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി.എസ് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.എസ്.എസ് ടീം ആണ് ഈ വിജയം കൈവരിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments