വാകക്കാട് സെന്റ് അഫോൻസ ഹൈസ്കൂളിലെ മാത്തമാറ്റിക്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ ഗണിത വസ്തുതകളും ആശയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ ഗണിത കലണ്ടർ തയ്യാറാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി ഗണിത കലണ്ടർ പ്രകാശനം ചെയ്തു. ഗണിത കലണ്ടറിൽ ഓരോ ദിവസത്തെയും വിവിധ ഗണിത പ്രത്യേകതകൾ ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു.
കൂടാതെ ഗണിതപരമായ പ്രത്യേക ദിനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരായ ബിൻസി ജേക്കബ്, ജോസഫ് കെ വി, മനു കെ ജോസ് എന്നിവരുടെ നേതൃത്വത്തിൽ മാത്തമാറ്റിക്സ് ക്ലബ്ബംഗങ്ങളാണ് കലണ്ടർ തയ്യാറാക്കിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments