രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മാക് സ്പെക്ട്ര' ഫെസ്റ്റിൽ സെന്റ് അഗസ്റ്റിൻ എച്ച് എസ്സ് എസ്സ് രാമപുരം ഓവറോൾ ചാമ്പ്യൻഷിപ്പും പ്രൊഫ. മാത്യു. റ്റി. മാതേക്കൽ എവർ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ''മാക് സ്പെക്ട്ര' യിൽ അഞ്ച് ഇനങ്ങളിലായി നടത്തിയ മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നുമായി ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
'ടെക്നോവ' യിൽ രാമപുരം സെന്റ് അഗസ്റ്റിൻ എച്ച് എസ്സ് എസ്സ് ലെ ഹർഷിമ സന്തോഷ് , അൻസു സതീശൻ എന്നിവർ ഒന്നാം സ്ഥാനവും, ബയോക്വസ്റ് ൽ അഖിൽ സോണി അഗസ്റ്റിൻ സോണി എന്നിവർ ഒന്നാം സ്ഥാനവും , സ്കില്ലാത്തോണിൽ ശ്രുതിനന്ദ എം. എസ്. , മിന്ന സോജി എന്നിവരും ട്രഷർ ഹണ്ടിൽ കിടങ്ങൂർ മേരി മൗണ്ട് പബ്ലിക് സ്കൂളിലെ ആൽബർട്ട് ജോൺസ് , ജെറിൻ ജോഷി , എ. ആദിശങ്കർ , അർജുൻ അനിൽകുമാർ എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോർപറേറ്റ് കോൺക്വസ്റ്റ്' മത്സരത്തിൽ മേരി മൗണ്ട് പബ്ലിക് സ്കൂളിലെ ലിസ് മരിയ , നയന റെജി , മിലാനി അനീഷ്, സന സംഗീത്, കൃഷ്‌ണേന്ദു സുരേഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് കൃാഷ് അവാർഡുകളും ട്രോഫിയും കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് അധ്യക്ഷതവഹിച്ചു. രാമപുരം എച്ച് എസ്സ് എസ്സ് പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ , വൈസ് പ്രിൻസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, കോർഡിനേറ്റർ മാരായ ജോബിൻ പി മാത്യു,ഷിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments