പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് കളുടെ ആഭിമുഖ്യത്തിൽ കിസ്കോ മരിയൻ ബ്ലഡ് ബാങ്ക്, പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ ഉത്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ആർ. ജയശ്രീ അധ്യക്ഷത വഹിച്ച യോഗത്തിൽ 122 തവണ രക്തം ദാനം ചെയ്ത രാജീവ്ഗാന്ധി പുരസ്‌കാര ജേതാവ് ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. പി റ്റി എ പ്രസിഡന്റ് രാജേഷ് പാറക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി വി, സ്കൗട്ട് മാസ്റ്റർ റെജി ജോർജ്,വോളണ്ടിയർ ലീഡർ മാരായ രാഹുൽ രാജ്‌കുമാർ, ഐറിൻ കെ ഷിജോ, ജേക്കബ് തോമസ്, അനറ്റ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments