പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ലീന സണ്ണി പുരയിടം തെരഞ്ഞെടുക്കപ്പെട്ടു. 24-ാം ഡിവിഷന്‍ കൊട്ടാരമറ്റത്ത് നിന്നുള്ള കൗണ്‍സിലറാണ് ലീന.
രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സിജി ടോണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലീന സണ്ണിയ്ക്ക് 17 വോട്ടുകളും സിജിയ്ക്ക് 8 വോട്ടുകളും ലഭിച്ചു. യുഡിഎഫിലെ മായാ രാഹുല്‍ അവധിയായിരുന്നതിനാല്‍ പങ്കെടുത്തില്ല. പാലാ ഡിഇഒ സുനിജ പി വരണാധികാരിയായിരുന്നു. ഫെബ്രുവരി 3ന് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കും
ലീന സണ്ണിക്ക് ആക്ടിംഗ് ചെയർമാൻ സാവിയോ കാവു കാട്ട് സത്യവാചകം ചൊല്ലി കൊടുത്തു. കഴിഞ്ഞ നാലു തവണയായി നഗരസഭാ കൗൺസിലറാണ്.നിലവിൽ കൊട്ടാരമാരം 24-ാം വാർഡ് കൗൺസിലറാണ്. മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ലീന സണ്ണി .നഗരസഭാദ്ധ്യക്ഷയായി 2016 -2017 കാലത്ത് രണ്ട് വർഷം പ്രവർത്തിച്ചിരുന്നു. കേരള വനിതാ കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം പ്രസിഡണ്ടു കൂടിയാണ് ലീന. വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ലീന സണ്ണിക്ക് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. സാവിയോ കാവുകാട്ട്, സിജി പ്രസാദ്, ആൻ്റോ പടിഞ്ഞാറേക്കര ,സതീശ് ചൊള്ളാനി, വി.സി.പ്രിൻസ്, ബൈജു കൊല്ലം പറമ്പിൽ,ബിജു പാലൂപവൻ, പെണ്ണമ്മ ജോസഫ്, ബിജി ജോജോ, ഷാർളി മാത്യു ,രവി പാലാ, ജൂഹി മരിയ ടോം, ബിജോയി മണർകാട്ട്, ജയ്സൺമാന്തോട്ടം, പി.എൻ. ഗീത .എന്നിവർ ആശംസ നേർന്ന് പ്രസംഗിച്ചു.എൽ.ഡി.എഫ് നേതാക്കളായ ടോബിൻ.കെ.അലക്സ്, കെ.കെ.ഗിരീഷ്, ജോസ്സുകുട്ടി പൂവേലി ,കെ.അജി തുടങ്ങിയവരുംവിവിധ കക്ഷി നേതാക്കളും, ജീവനക്കാരും അനുമോദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments