വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി.അനീഷ് ലാല്‍ ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിലെ കാലതാമസത്തിനെതിരെ കെ.എസ്.ടി എ യുടെ നേതൃത്വത്തില്‍ പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് അടിയന്തരമായി അംഗീകാരം നല്‍കുക, എയ്ഡഡ് സ്‌കൂളുകളിലെ ട്രാസ്ഫര്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് തടയുന്ന നടപടി പിന്‍വലിക്കുക, പ്രമോഷന്‍ ലഭിച്ച ഗവ. പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments