തീക്കോയി : കൊല്ലംപറമ്പിൽ കുടുംബങ്ങളുടെ കുടുംബയോഗം തീക്കോയിൽ വച്ച് നടത്തി. മാത്യു ദേവസ്യയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം മംഗളഗിരി പള്ളി വികാരി ഫാദർ ജോർജ് വയലപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. തീക്കോയി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സിബി ആശംസകൾ അറിയിച്ചു.
യോഗത്തിൽ ജോസ് കറുകച്ചേരിൽ സ്വാഗതം പറഞ്ഞു. അബ്രഹാം കൊല്ലംപറമ്പിൽ,മാത്യു കല്ലുതാവളത്തിൽ, ജോയി കെ ഡി, റോയി അഞ്ചുമനക്കൽ, ജോമോൻ കെ എ, നിബു ഡോമിനിക്, ജോസഫ് കെ ഡി, സാജു കൊല്ലംപറമ്പിൽ, സാബു കൊല്ലംപറമ്പിൽ, സിബി കല്ലുതാവളത്തിൽ എന്നിവർ പ്രസംഗിച്ചു. ഷൈജോ കെ ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 150 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. യോഗത്തിന് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികളോടെ പുതുവർഷത്തെ വരവേറ്റുകൊണ്ട് വീണ്ടും അടുത്ത വർഷം ഒന്നിച്ചു കൂടാമെന്ന ഉറപ്പോടു കൂടി യോഗം അവസാനിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments