പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ 91-ാം ജന്മദിനത്തിൽ കേരള കോൺ' (എം) നേതൃത്വത്തിൽ പാലാ സെ.തോമസ് കത്തീന്ദ്രൽ പള്ളി കല്ലറയിൽ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി സ്മരണാജ്ജലി അർപ്പിച്ചു. പ്രത്യേക പ്രാർത്ഥനയും നടത്തി.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പുഷ്പചക്രം അർപ്പിച്ചു.
ജോസ് ടോം, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലീന സണ്ണി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബൈജു ജോൺ, ടോബിൻ കെ.അലക്സ്, രാജേഷ് വാളി പ്ലാക്കൽ, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം, ജോസ് ചീരാംകുഴി ,ജോസുകുട്ടി പൂവേലി, സോണി മൈക്കിൾ, ആനന്ദ് ചെറുവള്ളി, ബിജു പാലൂപടവൻ, സാജോ പൂവത്താനി ,ഡി.പ്രസാദ്, സണ്ണി പൊരുന്നകോട്ട്, ബെന്നി തെരുവത്ത്, ടോബി തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
കേരള കോൺ (എം) കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിച്ചു.ഇതോടനുബന്ധിച്ച് വിവിധ അഭയകേന്ദ്രങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഭക്ഷണവും ഭക്ഷ്യവസ്തുകളും വസ്ത്രങ്ങളും വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments