Latest News
Loading...

കിഴതടിയൂര്‍ ബാങ്കില്‍ വായ്പ തിരിച്ചുപിടിക്കല്‍.



കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്ത് കുടിശ്ശിക തുടരുന്നവരുടെ കുടിശിക തുക തിരിച്ചു പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വര്‍ഷങ്ങളോളം ബാങ്ക് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് സി കാപ്പന്റെ   വസ്തു    അടക്കമാണ് ജപ്തിയിലൂടെ തിരികെ പിടിക്കാന്‍ ശ്രമം ആരംഭിച്ചത്. കുടിശ്ശികക്കാരുടെ ഈടുവച്ച സ്ഥലങ്ങള്‍ ജപ്തി ചെയ്യാനുള്ള  നടപടികള്‍ക്കായി സ്ഥലം അളന്ന് തിരിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. 




ബാങ്ക് മുന്‍ പ്രസിഡണ്ട് ജോര്‍ജ് സി കാപ്പന്‍ അടക്കം പത്തോളം പേരുടെ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ജപ്തി ചെയ്യുന്നത്. ജോര്‍ജ് സി കാപ്പന്റെ വീടും സ്ഥലവും അളന്നു രേഖപ്പെടുത്തി. 



ഉദ്യോഗസ്ഥരും പോലീസും വീട്ടിലെത്തുമ്പോള്‍ ജോര്‍ജ്ജ് സി കാപ്പന്‍ വീട്ടിലുണ്ടായിരുന്നു.  30-ാം തീയതിയാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. ദീര്‍ഘകാലം ബാങ്ക് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് സി കാപ്പന്‍ ലോണ്‍ കുടിശിക വരുത്തിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments