കിടങ്ങൂർ അയർക്കുന്നം റോഡിൽ മോനിപ്പള്ളി വളവിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രാവില 11 മണിയോടെയായിരുന്നു അപകടം. ഇന്നോവയും ടിയാഗോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കിടങ്ങൂരിൽ നിന്നും അയർക്കുന്നം ഭാഗത്തേക്കു പോകുകയിരുന്ന ഇന്നോവയും കിടങ്ങൂരിലേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നോവയെ മറികടക്കാൻ ശ്രമിച്ച മോട്ടോർ സൈക്കിളിൽ ഇടിക്കുന്നതൊഴിവാക്കാൻ ഇന്നോവയുടെ ഡ്രൈവർ ശ്രമിക്കുന്നതിനിടയിൽ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിന്നു .
ഇടിയുടെ ആഘാതത്തിൽ ഇന്നോവ റോഡിനു നടുവിലേക്ക് മറിഞ്ഞു. ടിയാഗോയുടെ മുൻവശം തകർന്ന് എൻജിൻ ഓയിൽ റോഡിൽ പരന്നൊഴുകി. എയർബാഗുകൾ പ്രവർത്തിച്ചതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു .
അപകടത്തെ തുടർന്ന കിടങ്ങൂർ അയർക്കുന്നും റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. റോഡിൽ കിടന്ന വാഹനങ്ങൾ നാട്ടുകാർ ചേർന്ന് വശങ്ങളിലേയ്ക്ക് മാറ്റി. മോനിപ്പള്ളി വളവിൽ അപകടം നിത്യ സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments