Latest News
Loading...

ഉഴവൂർ കെ.സി.വൈ.എൽ പ്രഥമ സെന്റ് സമ്മേളനം



ഉഴവൂർ കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ പ്രഥമ സെന്റ് സമ്മേളനം ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിലെ ബിഷപ്പ് തറയിൽ മെമ്മോറിയൽ എജുക്കേഷൻ തിയേറ്ററിൽ വച്ച്  നടത്തപ്പെട്ടു.  കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്‌റ്റീഫൻ, പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പിടത്ത്മലയിൽ ഉദ്ഘാടനം ചെയ്തു.



അതിരൂപത ജനറൽ സെക്രട്ടറി  അമൽ സണ്ണി സ്വാഗതം ആശംസിക്കുകയും, അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശം നൽകുകയും ചെയ്തു. ഒന്നാമത് സെനറ്റ് സമ്മേളനത്തിൽ 53 യൂണിറ്റുകളിൽ നിന്നായി 160 ഓളം യുവജനങ്ങൾ പങ്കെടുത്തു.അതിരൂപത വൈസ് പ്രസിഡന്റ്‌  നിതിൻ ജോസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു. അതിരൂപത ഭാരവാഹികളായ അലൻ ജോസഫ് ജോൺ,ബെറ്റി തോമസ്, അലൻ ബിജു, സി അഡ്വൈസർ സി. ലേഖ എസ് ജെ സി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments