തീക്കോയി വാഗമണ്‍ റോഡില്‍ കാര്‍ നിയന്ത്രണംവിട്ട കൊക്കയിലേയ്ക്ക് മറിയാന്‍ തുടങ്ങിയത് പരിഭ്രാന്തി പരത്തി. രാവിലെയായിരുന്നു സംഭവം. എതിരെവന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ഇന്നോവ കാര്‍ റോഡില്‍ നിന്നും തെന്നിമാറി കൊക്കയിലേയ്ക്ക് ചെരിയുകയായിരുന്നു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകനും ഈരാറ്റുപേട്ട സ്വദേശിയുമായ അഷ്‌റഫുകുട്ടിയുടെ ഇടപെടല്‍ വാഹനയാത്രികാര്‍ക്ക് അനുഗ്രഹമായി.
കച്ചവട ആവശ്യത്തിനായി വാഗമണ്ണിലേയ്ക്ക് പോകുമ്പോഴാണ് അപകടം സംബന്ധിച്ച് അഷ്‌റഫുകുട്ടിയ്ക്ക് ഫോണ്‍കോള്‍ ലഭിച്ചത്. കാരികാട് ടോപ്പിന് സമീപമായിരുന്നു അപകടം.
ഉടന്‍തന്നെ സ്ഥലത്തെത്തിയ അഷ്‌റഫുകുട്ടി വാഹനത്തിലുണ്ടായിരുന്ന 2 പേരെ സാഹസികമായി പുറത്തെത്തിച്ചു. 4 പേര്‍ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. കോട്ടയം സ്വദേശികളായ യുവാക്കളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
തന്റെ ആവശ്യത്തിന് പോവുകയായിരുന്നുവെങ്കിലും അപകടം കണ്ടയുടന്‍ വസ്ത്രവും അഴിച്ചുവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു അഷ്‌റഫുകുട്ടിയും സുഹൃത്ത് മാഹിനും.
ക്രെയിനെത്തിച്ച് ക്രെയിനില്‍ തൂങ്ങിയാണ് വാഹനത്തിന് മുന്‍വശത്ത് കുടുക്കിട്ട് വാഹനം പുറത്തെത്തിച്ചത്. ഇരുവര്‍ക്കും വലിയ നന്ദി പറഞ്ഞാണ് സംഘം മടങ്ങിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments