Latest News
Loading...

ജിമ്മിച്ചൻ ഈറ്റത്തോട്ടിൽ എലിക്കുളത്ത് പ്രസിഡന്റ്




കേരള കോൺഗ്രസ് (എം) അംഗം ജിമ്മിച്ചൻ ഈറ്റത്തോട്ടിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയി ലെ മുൻധാരണപ്രകാരം പ്രസിഡൻ്റായിരുന്ന സിപിഎമ്മിലെ എസ് ഷാജി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.




പഞ്ചായത്ത് ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പുയോഗത്തിൽ 2 ബിജെപി അം ഗങ്ങൾ വിട്ടുനിന്നു. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 9 എൽഡിഎ ഫ് അംഗങ്ങളും 5 കോൺഗ്രസ് പ്രതിനിധികളും 2 ബിജെപി അംഗങ്ങളുമാണുള്ളത്. ഒരു കോൺഗ്രസ് അംഗത്തിൻ്റെ വോട്ട് അസാധുവായി. തങ്കച്ചന്‍ (കെ എം ചാക്കോ) കരിംപീച്ചിയില്‍,  യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു





തെരഞ്ഞെടുക്കപ്പെട്ട ജിമ്മിച്ചൻ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. തുടർന്ന് പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനവും നടത്തി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments