Latest News
Loading...

കിടങ്ങൂർ പഞ്ചായത്തിലെ ജൽ ജീവൻ മിഷന്റെ ഐ.ഇ.സി പ്രവർത്തനോദ്ഘാടനം



ജൽ ജീവൻ മിഷൻ  പ്രവർത്തനങ്ങൾ പൂർത്തീകരിക്കപ്പെടുന്നതോടെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും  കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനാവുമെന്ന് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ അഭിപ്രായപ്പെട്ടു. കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ  പങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്തു ശതമാനം ഗുണഭോക്തൃ വിഹിതത്തോടുകൂടി നടപ്പിലാക്കുന്ന  ജൽജീവൻ മിഷൻ പദ്ധതികളുടെ കാര്യക്ഷമമായ നിർവ്വഹണത്തിനും തുടർ നടത്തിപ്പിനും ജനപങ്കാളിത്തം അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. 




കിടങ്ങൂർ പഞ്ചായത്തിലെ ജൽ ജീവൻ മിഷന്റെ പുതിയ നിർവ്വഹണ സഹായ ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഐ.ഇ.സി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. 



പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , മുൻ പ്രസിഡന്റ് ബോബിച്ചൻ മാത്യു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ സനിൽകുമാർ പി.റ്റി, ദീപലതാ സുരേഷ്, പി.ജി.സുരേഷ്, സെക്രട്ടറി രാജീവ് .എസ് .കെ, ഐ.എസ്.എ. പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , മെമ്പർമാരായ ലൈസമ്മ ജോർജ് , ടീന മാളിയേക്കൽ, മിനി ജറോം, കുഞ്ഞുമോൾ ടോമി, കെ.ജി. വിജയൻ , സിബിസിബി, വാട്ടർ അതോറിറ്റി ഓവർസിയർ അനു ശങ്കർ .കെ .എസ് , പ്രോജക്ട് ഓഫീസർ എബിൻ ജോയി, കോർഡിനേറ്റർ ഷീബാ ബെന്നി, സി.ഡി.എസ് ചെയർ പേഴ്സൺ മോളി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments