ഇന്ത്യയുടെ മഹത്തായ മതേതരത്വവും ,ജനാധിപത്യവും തകർക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെയുള്ളപോരാട്ടത്തിൽ മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ പറഞ്ഞു. കോട്ടയം ജില്ലാ കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ച് കയറാനുള്ള ബി.ജെ.പി യുടെ ശ്രമത്തെ പരാജയപ്പെടുത്തുവാൻ ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുമുഹമ്മദ് നാല്പറ അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് പട്ടരു പറമ്പിൽ സ്വാഗതം പറഞ്ഞു.പി.റ്റി. ഷാജി പാല, സിദ്ധീഖ് കോട്ടയം,അഡ്വ: പി.ജെ നിയാസ്, നൗഫൽ ഗഫൂർ , നവാസ് ചൂടു കാട്, അബ്ദുള്ള കോട്ടയം , സിയ വഹാബ്, ഹാഷിംചേരിക്കൽ , എബ്രഹാം പീറ്റർ പുതുപള്ളി, കെ. ഇ സുബൈർ,കബീർ കീഴടം
തുടങ്ങിയർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments