Latest News
Loading...

പാലായിലും പരിസരങ്ങളിലും കനത്ത മഴ




രണ്ടാഴ്ച മഴ മാറി നിന്നതിനു ശേഷം വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത് കനത്ത മഴ . വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച മഴ രാത്രി 10 മണിയാകുമ്പോഴും തുടരുകയാണ്. പാലായിലും സമീപ പഞ്ചായത്തുകളിലും കിഴക്കൻ മേഖലകളിലും മഴ ശക്തമായിരുന്നു. 






വൈകുന്നേരം അഞ്ചരയോടെയാണ് പലയിടങ്ങളിലും മഴ ആരംഭിച്ചത്. ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. പാലാ ഭരണങ്ങാനം ഈരാറ്റുപേട്ട പൂഞ്ഞാർ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം അപ്രതീക്ഷിതമായി എത്തിയ മഴ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെ ബുദ്ധിമുട്ടിലാക്കി.



നവംബർ അവസാനത്തോടെ മഴ അവസാനിക്കുന്ന കേരളത്തിലെ പതിവ് കാലാവസ്ഥയ്ക്ക് വിരുദ്ധമായാണ് ഇത്തവണ മഴ ലഭിച്ചത്. ഡിസംബർ പകുതിയോളം ദിവസങ്ങളിൽ മഴപെയ്തു . ഇന്ന് ലഭിച്ച മഴ ജനുവരിയിലെ അപൂർവ്വ കാഴ്ചയാണെന്ന് പ്രായമായവർ പറയുന്നു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





കനത്ത മഴയിൽ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വാഹനം ഓടിക്കാൻ പോലും ആവാത്ത വിധമാണ് ചിലയിടങ്ങളിൽ മഴ തകർത്തു പെയ്തത്. കൈത്തോടുകളും ഓടകളും കരകവിഞ്ഞൊഴുകി. 
   




Post a Comment

0 Comments