പുതുവൽസരത്തോടനുബന്ധിച്ച് ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പാലായിൽ അറസ്റ്റിലായി.
പാലാ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് റേഞ്ച് ടീം രഹസ്യ വിവരത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 1.100 കിലോ കഞ്ചാവുമായി ഒഡീഷ പുരി ജില്ലയിലെ നിമാപ്പഡാ കോൽഹാന ബിചിത്ര ഭോയി (33) യാണ് മുത്തോലിയിൽ നിന്നും അറസ്റ്റിലായത്.
ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സജി വി. നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയ്‌ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ അനീഷ് കുമാർ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ പവിത്രൻ, ജെയിംസ് സിബി വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments