പാലാ: കുട്ടികളുടേയും മുതിർന്നവരുടേയും നേത്ര സംരക്ഷണത്തിനായി ലയൺസ് ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അഭിപ്രായപ്പെട്ടു. ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാർക്കായി കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസിൻ ബിനോ.
.മോട്ടോർ വാഹന വകുപ്പിന്റെയും, പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെയും, കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സംയുക്തഭിമുഖ്യത്തിൽ അൽഫോൻസാ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
പാലാ ജോയിന്റ് ആർ. ടി.ഒ. കെ.ഷിബു അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പി. ആർ.ഒ അഡ്വ. ആർ. മനോജ് പാലാ, ബെന്നി മൈലാടൂർ, ഡോ. ആർ. ടി. ഹരിദാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. കെ. റെജി, എം.വി.ഐ മാരായ പി.കെ. ബാബു, സച്ചിൻ ന്യൂമാൻ, ഡാനി നൈനാൻ, ലയൺസ് ക്ലബ് നേതാക്കളായ ബിജു വാതല്ലൂർ, അഡ്വ. ജോസഫ് കണ്ടത്തിൽ, വി.എം. അബ്ദുള്ളാ ഖാൻ, സാജു ഈരൂരിക്കൽ, എക്സൊൺ സുരേഷ്, പി. ജി . ജഗന്നിവാസ്, അൽഫോൻസാ ഐ ഹോസ്പിറ്റൽ പി.ആർ.ഒ റോണി ജോസ് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments