Latest News
Loading...

ഈരാറ്റുപേട്ട നഗരോൽസവം ലോഗോ പ്രകാശനം ചെയ്തു





ഈരാറ്റുപേട്ട. ഫെബ്രുവരി 23 മുതൽ നടക്കുന്ന ഈരാറ്റുപേട്ട നഗരോത്സവത്തിന്റെയും വ്യാപരോത്സവത്തിന്റെയും സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും ഈരാറ്റുപേട്ട ഫുഡ്‌ ബുക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. 





 



ആന്റോ ആന്റണി എം.പി' ലോഗോ പ്രകാശനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വ..മുഹമ്മദ്‌ ഇല്യാസ് സ്വാഗതം പറഞ്ഞു വ്യാപരോത്സവവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ വ്യാപാര വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ്‌ എ.എം.എ ഖാദർ നൽകി. 




നഗരോത്സവവുമായി ബന്ധപ്പെട്ട വിശദീകരണം കോർഡിനേറ്റർ സുനിൽ കുമാർ (കൗൺസിലർ) വിശദീകരിച്ചുയോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ടീച്ചർ,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.സി ജെയിംസ് ,അനുപമ വിശ്വനാഥ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ അജിത് കുമാർ, ഓമന ഗോപാലൻ, മറിയാമ്മ ഫെർണൻദാസ്, മേഴ്‌സി മാത്യു ,ജോർജ് ജോസഫ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ,ഷെഫ്ന ആമീൻ ,അൻസർ പുള്ളോലിൽ തൃതല പഞ്ചായത്ത്‌ അംഗങ്ങൾ,പാർലമെന്ററി പാർട്ടി ലീഡർമാരായ നാസർ വെള്ളൂപ്പറമ്പിൽ , അബ്ദുൽ ലത്തീഫ് , ഷൈമ റസാഖ് ,ശശികുമാർ , വിനോദ് കുമാർ , ഡോ..മാത്യു പുളിക്കൽ , റ്റി. എം റഷീദ് , വിഎം സിറാജ് , മുഹമ്മദ്‌ ഹാഷിം ,സാലി നടുവിലേടത്ത് തുടങ്ങിയവർ സംസാരിച്ചു. വിനോദ് കുമാർ നന്ദി പറഞ്ഞു 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments