Latest News
Loading...

കൗണ്‍സിലറുടെ ഇയര്‍ബഡ്‌സ് മോഷണം പോയി



പാലാ നഗരസഭയില്‍ കൗണ്‍സിലറുടെ ഇയര്‍ബഡ്‌സ് മോഷണം പോയതായി പരാതി. നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയാണ് ഇത് സംബന്ധിച്ച് കൗണ്‍സിലര്‍ നല്കിയ പരാതി ചെയര്‍പേഴ്‌സണ്‍ വായിച്ചത്. മറ്റൊരു കൗണ്‍സിലറാണ് ഇതിന് പിന്നിലെന്നാണ് ആരോപണവും ഉയരുന്നത്. 





കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറായ ജോസ് ചീരാംകുഴിയുടെ 30000 രൂപയോളം വിലവരുന്ന ഇയര്‍പോഡ് ആണ് കഴിഞ്ഞ കൗണ്‍സിലിനിടെ നഷ്ടമായത്. തുടര്‍ന്ന് കൗണ്‍സിലര്‍ ചെയര്‍പേഴ്‌സണ് തന്നെ പരാതി സമര്‍പ്പിക്കുകയായിരുന്നു. കൗണ്‍സിലിനിടെ പരാതി വായിച്ച ചെയര്‍പേഴ്‌സണ്‍, എടുത്തവര്‍ തിരികെ നല്കണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബാക്കി കൗണ്‍സിലര്‍മാരെല്ലാം സംശയമുനയില്‍ ആകുന്നതായും അവര്‍ പറഞ്ഞു.



ഇയര്‍പോഡിന്റെ ലൊക്കേഷന്‍ മറ്റൊരു കൗണ്‍സിലറുടെ വീടായി കണ്ടെത്തായതായി ജോസ് ചീരാംകുഴി പറഞ്ഞു. അതാരാണെന്ന് പരസ്യമായി പറയുന്നില്ല. പക്ഷേ അത് തിരികെ തരാത്ത പക്ഷം പോലീസില്‍ പരാതി നല്കുമെന്നും ജോസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇയര്‍പോഡ് തിരികെ ലഭിച്ചില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസില്‍ പരാതി നല്കുമെന്നും കൗണ്‍സിലര്‍ ജോസ് ചീരാംകുഴി പറഞ്ഞു. 


നഗസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയുടെ അവസാന കൗണ്‍സില്‍ യോഗമാണ് ഇന്ന് നടന്നത്. മുന്‍തീരുമാനപ്രകാരം ഇവര്‍ നാളെ രാജി സമര്പ്പിക്കും


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments