മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളേയും ഞെട്ടിച്ചു കൊണ്ട് NDA സ്ഥാനാർത്ഥിയുടെ വിജയം. ഇരു മുന്നണികളുടേയും കൂറ് മാറിയുള്ള ഭരണത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ദിലീപിനെ കക്ഷി രാഷ്ട്രീയം മറന്ന് ജനം നെഞ്ചേറ്റുകയായിരുന്നു. ഈ ത്രസിപ്പിക്കുന്ന വിജയം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ , മൂന്നിലവിൽ NDA യുടെ തേരോട്ടത്തിന് തുടക്കം കുറിക്കുമെന്ന് വിജയത്തിന് ശേഷം BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റു കൂടിയായ ദിലീപ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കക്ഷി രാഷ്ടീയത്തിനതീതമായി വോട്ട് നല്കിയ സഹകാരികൾക്ക് നന്ദി പറയുന്നതിനോടൊപ്പം വരും കാലങ്ങളിലും സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. 11 അംഗ ഭരണസമിതിയിൽ LDF -8 , UDF - 2, NDA - 1 എന്നതാണ് കക്ഷിനില.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments