പാലാ: ജല്‍ജീവന്‍ പദ്ധതി നടത്തിപ്പില്‍ കരൂര്‍ പഞ്ചായത്ത് ഭരണസമിതി നടത്തിയിട്ടുള്ള അഴിമതിക്കെതിരെ കരൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ധര്‍ണ്ണ നടത്തി. കെ.പി.സി.സി. മെമ്പര്‍ തോമസ് കല്ലാടന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 74401 രൂപ പഞ്ചായത്ത് വിഹിതവും 90000 രൂപാ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറും, കരാര്‍ കോണ്‍ട്രാക്ടറില്‍ നിന്നും 110000 രൂപയും ഉള്‍പ്പെടെ 274401 രൂപ പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ തുകയുടെ നാലില്‍ ഒന്നുപോലും ചെലവാക്കാതെ ഏതാണ്ട് രണ്ട് ലക്ഷം രൂപാ ഭരണസമിതി അഴിമതിയിലൂടെ കൈവശപ്പെടുത്തിയിട്ടുള്ളതായി കേരളാ കോണ്‍ഗ്രസ് (എം) പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് കമ്മറ്റിയില്‍ ഉന്നയിച്ച ആരോപണത്തിന് ഭരണസമിതിക്ക് മറുപടി പറയുവാന്‍ കഴിഞ്ഞിട്ടില്ല.
വസ്തുതകള്‍ മെമ്പര്‍മാരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി എത്തിയ ജല്‍ജീവന്‍ മിഷന്‍ കരാര്‍ ജീവനക്കാരെ പഞ്ചായത്ത് ഓഫീസില്‍ വച്ച് കഴുത്തിന് കുത്തിപ്പിടിച്ച് പുറത്താക്കിയ സി.പി.ഐ.(എം) നേതാക്കളുടെ നടപടികളില്‍ പ്രതിഷേധിച്ചുമാണ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
യോഗത്തില്‍ കരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍, പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ടോമി, എബ്രാഹം പൂവത്തിങ്കല്‍, മോഹന്‍കുമാര്‍ പുത്തന്‍പുരയില്‍, ടോമി പാറയില്‍, ബെന്നി കുറ്റിയാങ്കല്‍, രാമന്‍ പാമ്പനില്‍, രുഗ്മിണിയമ്മ തേക്കനാല്‍, ജോസ് കുഴികുളം, ഷാജി വലിയപറമ്പില്‍, എന്‍.എം. ഉതുപ്പാന്‍, ടോമി അഴികണ്ണിക്കല്‍, ജോസുകുട്ടി മൂഴയില്‍, ജെയിംസ് മൈലാടൂര്‍, സിബി വെട്ടത്ത്, രാജേഷ് വെട്ടുകല്ലേല്‍, സോമന്‍ കൊല്ലപ്പള്ളി, പ്രസാദ് ചെറുകര, രാജേഷ് പി.റ്റി., ടോമി പാത്തിയാങ്കല്‍, നവീന്‍ പുത്തന്‍പുരയ്ക്കല്‍, ശശി പറഞ്ഞാട്ട്, ടോമി വട്ടക്കാനായില്‍, ഭാസ്‌കരന്‍ കുളത്തനാനി, രാജേഷ് അമ്മിയാനിക്കല്‍, ബേബി വെള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments