Latest News
Loading...

ചേർപ്പുങ്കൽ ഹൈവേയിൽ തണൽമരങ്ങൾ നട്ടു



ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസ്.നേച്ചർ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഹൈവേയിൽ തണൽമരങ്ങൾ നട്ടു. പ്രകൃതിസംരക്ഷണത്തിന് ഇന്ന് വളരെയേറെ പ്രസക്തിയുണ്ടെന്നും- നമുക്ക് ശുദ്ധവായു ലഭിക്കാനും വരും തലമുറക്ക് ഭൂമിയിൽ ജീവിക്കാനും മരങ്ങൾ വെയ്ക്കണ്ടത് ആവശ്യമാണെന്ന് മുഖ്യാതിഥി ശ്രീ ജോസ് കെ.മാണി MP പറഞ്ഞു. 



പ്രകൃതി സംരക്ഷണത്തിൻ്റെ കാവൽക്കാരായി വിദ്യാർത്ഥികൾ മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെവ.ഫാ.സോമി മാത്യം അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡൻറ് സാജു കൂടത്തിനാൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 



സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി ജോസഫ് പരിസ്ഥിതി സംരക്ഷണസന്ദേശം നൽകി. അധ്യാപകരായ ശ്രീ സെൻ എബ്രഹാം, ജോബി ജോർജ്, ജോബി ജോൺ ,സോഫി സെബാസ്റ്റൻ, ഡാലിയ മാത്യം , സി.ഷൈനി സെബാസ്റ്റ്ൻ എന്നിവർ നേതൃത്യം നൽകി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments