പാലാ നഗരസഭയിലെ കേരള കോൺഗ്രസ് എം അംഗം ജോസ് ചീരാംകുഴിയുടെ നഷ്ടമായ ആപ്പിൾ എയർപോഡ് എടുത്തത് മുന്നണി അംഗവും സിപിഎം കൗൺസിലറുമായ അഡ്വ ബിനു പുളിക്കക്കണ്ട മാണെന്ന ആരോപണവുമായി ജോസ് ചീരാംകുഴി. ഒക്ടോബറിൽ നഷ്ടമായ എയർപോഡ് സംബന്ധിച്ച് കഴിഞ്ഞയിടെയാണ് ജോസ് കൗൺസിലിൽ പരാതി നല്‌കിയത്. കൗൺസിലർമാർ ഒന്നടങ്കം സംശയനി ഴലിൽ ആയതോടെ പേര് വെളിപ്പെടുത്തണമെന്ന ശക്തമായ ആവശ്യത്തെ തുടർന്നാണ് ഇന്ന് ജോസ് ചീരാംകുഴി ബിനുവിൻ്റെ പേര് വെളിപ്പെടുത്തിയത്.
ഇതേ തുടർന്ന് ശക്തമായ പ്രതിഷേധവുമായി ബിനു രംഗത്ത് വന്നു. സംഭവത്തിൽ ഗൂഢാലോചന നട ന്നിട്ടുണ്ടെന്നും ഇത് പോലീസ് അന്വേഷിക്കണമെന്നും ബിനു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ആ വശ്യം രേഖമൂലം അഡ്വ ബിനു, കൗൺസിലിൽ കൈമാറുകയും ചെയ്തു.
കത്ത് :
പാലാ നഗരസഭ കൗൺസിൽ ഹാളിൽ നിന്നും ജോസ് ചീരാം കുഴി എന്ന കൗൺസിലറുടെ ആപ്പിൾ കമ്പനിയുടെ ഇയർപോഡ് നഷ്ട പ്പെട്ടുപോയി എന്നും അത് ഒരു നഗരസഭാ കൗൺസിലറുടെ കൈവശം ആണ് ഉള്ളതെന്നും സൂചിപ്പിച്ച് കാണിച്ച് കൗൺസിലർ 18-01-24-ാം തീയതി കൗൺസിലർ അന്നത്തെ ചെയർപേഴ്‌സണ് ഒരു കത്ത് നൽകു കയും അതു വലിയ വിവാദമാകുകയും ചെയ്‌തിരിക്കുകയാണല്ലോ. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ 7 പേർ ഒപ്പിട്ട് തങ്ങൾക്ക് ഇതിൽ പങ്കില്ല എന്ന് കാണിച്ച് നല്‌കിയ കത്തും കൗൺസിൽ യോഗത്തിൽ വായിക്കുകയുണ്ടായല്ലോ.
ഇത്തരം വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുന്ന തിനാൽ അപാകതയില്ലയെങ്കിലും നിയമപരമായി നടപടി എടുക്കേ ണ്ടത് പോലീസ് സംവിധാനമാണ് എന്ന് താങ്കളെ ഞാൻ ഓർമ്മിപ്പിക്കു ന്നു.
ആപ്പിൾ കമ്പനിയുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കുന്നതിൽ സമയം എടുത്തതിനാലാണ് വിവാദം ഉണ്ടായപ്പോൾ തന്നെ ഈ കത്ത് നൽകാതിരുന്നത്. അവരിൽ ലൊക്കേഷൻ അനുസരിച്ച് ഭരണപക്ഷത്ത ഉന്നതനായ ഒരു കൗൺസിലറുടെ വീട്, ഒരു കൗൺസിലർ നടത്തുന്ന തയ്യൽക്കടയുടെ ലൊക്കേഷൻ പ്രതിപക്ഷത്തെ ഒരു വനിതാകൗൺസി ലറുടെ അടുത്ത ബന്ധു ജോലിചെയ്യുന്ന നമ്മുടെ രാജ്യത്തിന്റെ വളരെ അടുത്ത് ദ്വീപ് സമൂഹം ഉള്ള ഒരു രാജ്യം എന്നിവ ഉൾപ്പെടുന്നു.
കൂടാതെ ഞാൻ കറുത്ത ഷർട്ട് ഇടാൻ കാരണക്കാരായ ഉന്നത രായ രാഷ്ട്രീയ നേതാക്കന്മാരടെ വസതികളെയും പലപ്പോഴായി ലൊക്കേഷനിൽ കാണുന്നത് എന്നാണ് വിവരം. ഇങ്ങനെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഞാനുൾപ്പെടെ എല്ലാ കൗൺസിലർമാരുടെയും ഉന്നത നേതാക്കന്മാരുടെയും മൊഴി രേഖപ്പെടുത്തൽ ചോദ്യം ചെയ്യാൻ വേണ്ട നടപടികൾ എടുക്കുന്നതിന് പോലീസിലേക്ക് ഈ കത്ത് കൈമാ റണമെന്ന് താല്‌പര്യപ്പെടുന്നു. കൗൺസിലിൽ എഴുതിക്കൊടുത്തതു കൊണ്ട് ആരും നിയമത്തിൻ്റെ മുന്നിൽ തെറ്റുകാരല്ലാതെയാകുന്നില്ല എന്ന് ഇതിനാൽ ഓർമ്മിപ്പിക്കുന്നു.
കൂടാതെ ഉന്നതനായ രാഷ്ട്രീയ നേതാവിൻ്റെ വീട് കേന്ദ്രീകരിച്ച് നടന്ന രാഷ്ട്രീയ ഗൂഡാലോചന അന്വേഷിക്കുന്നതിന് പോലീസിലേക്ക് ഈ പരാതി അയച്ചു കൊടുക്കണമെന്ന് താല്‌പര്യപ്പെടുന്നു.
പരാതിയുടെ സ്വഭാവം അനുസരിച്ച് കൗൺസിലർ ഹാജരായ സ്റ്റാഫ് ഉൾപ്പെടെ എല്ലാവരും സംശയമുനയിൽ നിൽക്കുന്തിനാൽ നഷ്ട പ്പെട്ടു എന്നു പറയുന്ന ഇയർപോഡ് അടിയന്തിരമായി കണ്ടെടുക്കേ ണ്ടതും ആർക്കും ഇയർപോഡ് എവിടെ കൊണ്ടുവന്ന് വെച്ചു തെളിവു കൾ ഉണ്ടാക്കാമെന്നിരിക്കെ ഗൂഢാലോചനയുടെ ഭാഗമായി ഇത് ഇപ്പോൾ കൈവശം വച്ചിരിക്കുന്ന ഉയർന്ന പദവിയിൽ ഇരുന്ന ഇപ്പോഴത്തെ കൗൺസിലറെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കേണ്ടതും കേസ് രജിസ്ട്രർ ചെയ്യേണ്ടതും അത്യാവശ്യമാണ്.
മേൽപ്പറഞ്ഞ നടപടികൾക്കായി എൻ്റെയി പരാതി പാലാ പോലീസ് സ്റ്റേഷനിലേക്ക് Criminal Projcedure Code 1973ലെ വകുപ്പ് 47 ഉം 100 ഉം പ്രകാരം തൊണ്ടിമുതൽ പിടിക്കുന്നതിന് ടിയാളുടെ വീട് സേർച്ച് ചെയ്ത് നട പടി എടുക്കണമെന്നും പോലീസിനോട് ആവശ്യപ്പെടണം. സെർച്ച് വാറണ്ട് ആവശ്യമെന്ന് കണ്ടാൽ Criminal Projcedure Code 93, 94 വകുപ്പുകൾ പ്രകാരം ബഹുമാനപ്പെട്ട പാലാ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സെർച്ച് വാറണ്ട് നടപടി സ്വീകരിക്കണം. കൂടാതെ ഗൂഢാലോചന നടത്തിയ മുഴുവൻ ആളുകളെയും ചോദ്യം ചെയ്യണം. ഇന്ന് ഇപ്പോൾ തന്നെ പോലീസിനെ അറിയിച്ച് തൊണ്ടി മുതൽ കണ്ടെടുത്തില്ലെങ്കിൽ കൗൺസിലർ അതു മാറ്റുവാൻ സാധ്യതയുണ്ട്. ആയതിനാൽ ഉടൻ നട പടി എടുക്കണമെന്ന് താല്‌പര്യപ്പെടുന്നു. ഗൂഡാലോചനയുടെ കൂടു തൽ വിവരങ്ങൾ ആവശ്യമെങ്കിൽ പൊതു സമൂഹത്തെയും കൗൺലി ലിലനെയും അറിയിക്കാൻ പത്ര സമ്മേളനം നടത്താൻ തയ്യാറാണെന്ന് അറിയിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments