Latest News
Loading...

കാലിത്തീറ്റ വിതരണം ചെയ്തു




കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു‌. പ്ലാൻ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ ചെലവിൽ 50 ശതമാനം സബ്‌സിഡിയോടെ 108 ഗുണഭോക്താക്കൾക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. 



കെഴുവംകുളം ക്ഷീരസംഘത്തിൽ പദ്ധതി ഉദ്ഘാടനവും ആദ്യഘട്ട വിതരണവും കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ലീലാമ്മ ബിജു, സ്‌മിത വിനോദ്, ളാലം ക്ഷീരവികസന യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ട‌ർ ക്രിസ്റ്റി ജോൺ ഡേവിഡ് എന്നിവർ പങ്കെടുത്തു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments