പാലാ കടപാട്ടൂർ ബൈപാസിൽ കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിന് താഴേയ്ക്ക് മറിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മനോജ് മാത്യുവിനാണ് പരിക്കേറ്റത്. അപകടത്തിൽ നിന്നും മനോജ് ഗുരുതര പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. 12-ആം മൈൽ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് ഇലക്ടിക് പോസ്റ്റ് തകർത്ത് താഴേക്ക് മറിയുകയായിരുന്നു. കണ്ണൂർ തോട്ടട ഗവ. പൊളിടെക്നിക് കോളേജ് ജീവനക്കാരനാണ് മനോജ്. കാറിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments