മൂന്നിലവ് സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഈ മാസം 27 ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ വൻ ജനപങ്കാളിത്തത്തോടെ മൂന്നരവിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ LDF കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് മൂന്നിലവ് മണ്ഡലം കൺവീനർ അജിത്ത് ജോർജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി സഖാവ് കുര്യാക്കോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജെറ്റോ ജോസ് മൂന്നര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ ചാർലി ഐസക്, ശ്രീ ജെയിംസ് മാമൻ, സി ജോളി ടോമി സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ആർ സതീഷ് മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.
സഹകരണ സംരക്ഷണ മുന്നണിയുടെ വിജയത്തിനായി 251 അംഗ ഇലക്ഷൻ കമ്മറ്റി രൂപീകരിച്ചു.
ശ്രീ അജിത്ത് ജോർജ് കൺവീനറായും
ശ്രീ ഫിനഹാസ് ഡേവിസ് ചെയർമാനായും
ശ്രീ കെ പി ഭാവനപ്പൻ സെക്രട്ടറിയായും
ശ്രീ ജ്യോതിഷ് ജേക്കബ് ഇലക്ഷൻ കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments