Latest News
Loading...

അനു മെമ്മോറിയൽ നീന്തൽ മത്സരം 20 ന്



മുൻ കാല നീന്തൽ താരങ്ങളുടെയും, തോപ്പൻസ് സ്വിമ്മിങ് അക്കാദമിയുടെയും സഹകരണത്തോടെ ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിനെട്ടാമത് അനു മെമ്മോറിയൽ നീന്തൽ മത്സരം 20/1/2024 ശനിയാഴ്ച പാലാ, തോപ്പൻസ് സ്വിമ്മിങ് അക്കാദമിയിൽ നടത്തപ്പെടുന്നു. 



കേരളത്തിലെ വളർന്നു വരുന്ന നീന്തൽ പ്രതിഭകളെ കണ്ടെത്തുന്നതിനായി 2004 മുതൽ തുർച്ചയായി ഈ മത്സരം നടത്തി വരുന്നു. മുൻ ദേശീയ നീന്തൽ താരം അനുവിൻ്റെ ഓർമ്മക്കായി നടത്തി വരുന്ന ഈ മത്സരത്തിൽ, ദേശീയ മെഡൽ ജേതാക്കൾ ഉൾപ്പടെ ഇരുനൂറിധികം നീന്തൽ പ്രതിഭകൾ മാറ്റുരക്കുന്നു. മുൻ അന്തർദേശീയ വോളിബോൾ താരവും, പാലാ എം എൽ എ യുമായ മാണി സി കാപ്പൻ മത്സരം ഉത്ഘാടനം ചെയും. മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത് മീനാഭവൻ, പഞ്ചായത്ത് മെമ്പർ ശ്രീ രാജൻ മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റൂബി ജോസ് തുടങ്ങിയവർ പങ്കെടുക്കും.



തദ്ദവസരത്തിൽ ദേശീയ നീന്തൽ രംഗത്തെ പാലായുടെ പ്രതാപകാലം ഓർമിപ്പിക്കും വിധം ദേശീയ മത്സരരംഗത്ത് മെഡൽ വേട്ടതന്നെ നടത്തിയ പുതിയ തലമുറയിലെ താരം  കെവിൻ ജിനു വിനെയും, പരിശീലക  സൗമി സിറിയക് തോപ്പിൽനെയും  ആദരിക്കുന്നതാണ്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ S H O  K T തോംസൺ സമ്മാനദാനം നിർവഹിക്കും.



പത്രസമ്മേളനത്തിൽ ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ബിനു പുളിക്കകണ്ടം, സെക്രട്ടറി ജേക്കബ് ടി ജെ, ശ്രീകുമാർ കളരിക്കൽ, മാത്യൂ ജോസഫ് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments