Latest News
Loading...

അനു മെമ്മോറിയല്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചു



പതിനെട്ടാമത് അനു മെമ്മോറിയല്‍ നീന്തല്‍ മത്സരം പാലാ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ നടന്നു.  കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെയും മുന്‍ കാല നീന്തല്‍ താരങ്ങളുടെയും, തോപ്പന്‍സ് സ്വിമ്മിങ് അക്കാദമിയുടെയും സഹകരണത്തോടെയാണ് വളര്‍ന്നു വരുന്ന നീന്തല്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി മല്‍സരം സംഘടിപ്പിച്ചത്.






 അസോസിയേഷന്‍ പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, പഞ്ചായത്ത് മെമ്പര്‍ രാജന്‍ മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.  



മുന്‍ ദേശീയ നീന്തല്‍ താരം അനുവിന്റെ ഓര്‍മ്മക്കായി നടത്തി വരുന്ന ഈ മത്സരത്തില്‍, ദേശീയ മെഡല്‍ ജേതാക്കള്‍ ഉള്‍പ്പടെ ഇരുനൂറിധികം നീന്തല്‍ പ്രതിഭകള്‍  പങ്കെടുത്തു. ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം നേടിയ കെവിന്‍ ജിനു, പരിശീലക  സൗമി സിറിയക് തോപ്പില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ജേക്കബ് ടി ജെ, ശ്രീകുമാര്‍ കളരിക്കല്‍, മാത്യൂ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments