Latest News
Loading...

ആണ്ടൂർ ആയ്യുർവേദ ഡിസ്പെൻസറി കേന്ദ്ര അംഗീകാര നിറവിൽ




മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിന് (ആയുർവേദ ഡിസ്പെൻസറി) എൻ.ബി.എച്ച് അംഗീകാരം ലഭിച്ചു. ഇതോടെ ആയ്യുർവേദ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയർന്നു.



ഡിസ്പെൻസറിയിൽ നിന്നുമുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ പരിഗണിച്ചാണ് എൻ.എൽ.വി.എച്ച് അംഗീകാരം ലഭിച്ചത്. നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സാ വകുപ്പ് ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന വ്യാപകമായ സംരഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം. 


നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ഡിസ്പെൻസറിയിൽ യോഗ പരിശീലനം നടത്തി വരുന്നു. ആയുർവേദ ചികിത്സയിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പിലാക്കാൻ ആശാവർക്കർമാരെ ഉൾപ്പെടുത്തി സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള പദ്ധതിയും നടത്തിവരുന്നു. ഇതു പ്രകാരം കേന്ദ്ര വിദഗ്ധ സംഘം ഡിസ്പെൻസറിയിലെ അസൗകര്യങ്ങൾ പരിശോധിച്ച് വിലയിരുത്തിയാണ് അക്രഡിറ്റേഷൻ അനുവദിച്ചത്. ഇതോടെ ഗ്രാമപഞ്ചായത്തിലെ കൂടുതൽ രോഗികൾക്ക് മികച്ച സേവനവും ചികിത്സയും ലഭ്യമാക്കാൻ കഴിയും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments