ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു അച്ഛനും മകനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.30യോടെ പാലാ - പൊൻകുന്നം റൂട്ടിൽ പൈകയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ പോയി വരികയായിരുന്നു ബൈക്ക് യാത്രക്കാർ. ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലൻസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments