മൂവാറ്റുപുഴയിലെ ആയുർവ്വേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്ന സ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. 2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരുന്നു. ഉൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് തട്ടിപ്പ് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്.
ആയുർവ്വേദ ഉപകരണങ്ങൾ വാങ്ങിയവർ രാജശ്രീ പറഞ്ഞ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുര്‍വേദ ഉപകരണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഡിജിറ്റള്‍ രേഖകളും ലഭിച്ചിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജുവിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ മാഹിന്‍ സലീമായിരുന്നു കേസ് അന്വേഷിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments