കേരള കോൺഗ്രസ് M ചെയ്യർമാനും മുൻ മന്ത്രിയുമായിരുന്ന കെ. എം മാണിയുടെ 91-ാം പിറന്നാൾ പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരിയസദനത്തിൽ കാരുണ്യദിനമായി ആചരിച്ചു. പാലാ രൂപതാ മുഖ്യ വികാരി ജനറാൾ റവ ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.
രവി പാലാ അധ്യക്ഷതവഹിച്ചു. നഗരസഭാ ആക്ടിംഗ് ചെയ്യർപേഴ്സൺ ലിനാ സണ്ണി, കൗൺസിലർമാരായ ബൈജു കൊല്ലം പറമ്പിൽ, ഷാജു തുരുത്തൻ, ജോസിൻ ബിനോ , മിനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസി സിറിയക് ചാഴിക്കാടൻ,സന്തോഷ് മരിയസദനം കേരള കോൺഗ്രസ് M പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments