മേലുകാവ് : കുട്ടനാട് ഓവർസീസ് ലയൺസ് ക്ലബ്ബും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും ചേർന്ന് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പ് നടത്തി.
കോളേജ് പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കുമാർ ജി. എസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണവും കോളേജ് ബർസാർ ഫാ:സൈമൺ പി ജോർജ് മുഖ്യപ്രഭാഷണവും ബ്ലഡ് ഡൊണേഷൻ ഡിസ്ട്രീക് ചെയർപേഴ്സൺ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി.
ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺ റ്റി കെന്നഡി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്ലി മറീനാ മാത്യു, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഹിബാ ഫാത്തിമ, രാഹുൽ രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലയൺസ് - എസ് എച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments