പാലാ: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു പാലായിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വദിനാചരണം നടത്തി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, ജിനോ ജോർജ് ഞള്ളമ്പുഴ, ഒ എസ് പ്രകാശ്, ജോബിൻ ആർ തയ്യിൽ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് സംഘടിപ്പിച്ച ഗാന്ധി സ്മൃതി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ആധുനിക യുഗത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് അവർ പറഞ്ഞു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ വിദ്യാർത്ഥികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തി പ്രണാമം അർപ്പിച്ചു. ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, ജോബിൻ ആർ തയ്യിൽ, ജെറോൺ ജസ്റ്റിൻ, സ്കൂൾ ലീഡർമാരായ ജോസ് വിൻ സന്തോഷ്, എസ്തേർ മറിയം ടോമി തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments