ചേർപ്പുങ്കൽ സമാന്തരപാലം ടാറിംഗ് പൂർത്തീകരിച്ചു. പാലം നിർമാണമെന്ന ദീർഘ കാലത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. അപ്രോച്ച് റോഡുകൾ പൂർ ത്തീകരിച്ച് ആവശ്യമായ സമയം നല്കിയശേഷമാണ് ടാറിംഗ് നടത്തിയത്. അധികം വൈകാതെ പാലം തുറന്നുകൊടുക്കും.
നേരത്തെ ഡിസംബർ ആദ്യവാരം നിർമാണപുരോഗതി വിലയിരുത്താനെത്തിയ എം എൽഎമാരായ മോൻസ് ജോസഫും മാണി സി കാപ്പനും ജനുവരി ആദ്യവാരം പാ ലം ചെറുവാഹനങ്ങൾക്കായെങ്കിലും തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷ പ്രകടി പ്പിച്ചിരുന്നു. ഇടയ്ക്ക് പെയ്ത മഴയെ തുടർന്ന് നിർമാണം വൈകിയത് തടസ്സമായി. ടാ റിംഗ് പൂർത്തീകരിച്ചതോടെ വരുംദിവസം തന്നെ വാഹനഗതാഗതം സാധ്യമാകുമെ ന്നാണ് പഴയപാലത്തിലെ കുരുക്കിൽപെടുന്ന യാത്രക്കാരുടെ പ്രതീക്ഷ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments