Latest News
Loading...

ക്രിസ്തുമസ് ആഘോഷ ലഹരിയിൽ നാടും നഗരവും



യേശു ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിക്കുന്നു. ക്രൈസ്തവ സമൂഹം ഡിസംബർ ഒന്ന് മുതൽ ആരംഭിച്ച 25 നോമ്പിനും ഇതോടെ സമാപനമായി. ദൈവാലയങ്ങളിൽ പാതിരാ കുർബാനയും പ്രത്യേക ചടങ്ങുകളും നടന്നു. 



ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി എത്തിയ ക്രിസ്മസിനെ ലോകമെങ്ങും ആഘോഷപൂർവ്വമാണ് വരവേറ്റത്. നാടും നഗരവും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചും വീട്ടുമുറ്റങ്ങളിൽ പുൽക്കൂട് ഒരുക്കിയുമായിരുന്നു ആഴ്ചകൾക്ക് മുൻപേ ആഘോഷങ്ങൾ ആരംഭിച്ചത്. പരസ്പരം ആശംസകൾ കൈമാറിയും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു പരസ്പരം ഒത്തു കൂടാനുള്ള അവസരം കൂടിയാണ് ക്രിസ്തുമസ് . വീടുകൾ കയറിയുള്ള ക്രിസ്മസ് കരോൾ ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. 



ദൈവാലയങ്ങളിൽ രാത്രി 12-നാണ് തിരുപിറവി ചടങ്ങുകൾ ആരംഭിച്ചത്. വിശുദ്ധ കുർബാന മധ്യേ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന സുവിശേഷ വായനെയെ തുടർന്ന് തീ കായൽ ചടങ്ങും നടന്നു. ഉണ്ണിയേശുവിന്റെ രൂപം കൈയിലേന്തി വൈദികനും വിശ്വാസികളും അഗ്നിയ്ക്ക് വലം വച്ചു. പഴയ നിയമത്തിൽ കത്തുന്ന മുൾച്ചെടിയിൽ ദൈവം മോശയ്ക്ക് പ്രത്യക്ഷനായതിന്റെ അനുസ്മരണം കൂടിയാണിത്. തുടർന്ന് പള്ളി ചുറ്റി പ്രദീക്ഷണത്തിന് ശേഷം പള്ളിയിൽ തയാറാക്കിയ പുൽക്കൂട്ടിൽ ഉണ്ണിയേശുവിന്റെ രൂപം സ്ഥാപിച്ചു. 

വിഭവ സമൃദ്ധമായ പ്രഭാതഭക്ഷണത്തോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾ പൂർണമാകുന്നത്. മത്സ്യ മാംസ വിഭവങ്ങൾ വാങ്ങാനായി കോഡ് സ്റ്റോറേജുകളിൽ ഇന്നലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്തുമസ് ഒരു ദിനം മാത്രമാണെങ്കിലും പുതുവത്സരത്തോടെയാകും ആഘോഷങ്ങൾ പരിസമാപ്തിയാകുക. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments