കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന
വികസിത് ഭാരത് സങ്കൽപ യാത്ര കോട്ടയം ജില്ലയിൽ തലനാട് ഗ്രാമ പഞ്ചായത്തിൽ കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ എസ് ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക്മാനേജർ ഇ എം അലക്സ് അധ്യക്ഷനായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. രാവിലെ തീക്കോയി പഞ്ചായത്തിലായിരുന്നു പരിപാടി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക യാണ് യാത്രയുടെ ഉദ്ദേശം. കെഎം മോഹനൻ ,കെ ആർ സജി എന്നിവർ പ്രസംഗിച്ചു.
ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെ വി കെ അസിസ്റ്റന്റ് പ്രൊഫസർ മാനുവൽ അലക്സ് ,പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ സംസാരിച്ചു. ഉജ്വൽ സ്കീമിൽ പേർക്ക് ഗ്യാസ് കണക്ഷൻ വിതരണവും നടന്നു .വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.ഹരിഹര സുബ്രമണ്യൻ സ്വാഗതവും സുബി വിൽസൺ നന്ദിയും പറഞ്ഞു .മികച്ച കർഷകനായ സി കെ ബാബുവിനെ വേദിയിൽ ആദരിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments