Latest News
Loading...

വികസിത് ഭാരത് സങ്കൽപ യാത്ര രാമപുരം പഞ്ചായത്തിൽ



കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച്  ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന  വികസിത് ഭാരത് സങ്കൽപ യാത്ര  ഉച്ചകഴിഞ്ഞു രാമപുരം പഞ്ചായത്തിൽ പര്യടനം നടത്തി. ശം. രാമപുരം പഞ്ചായത്തിലെ  പരിപാടിയിൽ സാമ്പത്തിക സാക്ഷരത വിദഗ്ധൻ ജെയിംസ് മാത്യു അദ്ധ്യക്ഷൻ ആയിരുന്നു. രാമപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷ്‌ ഉത്ഘാടനം ചെയ്തു. 


റിട്ടയേർഡ് കേണൽ കെ. എൻ. വി. ആചാരി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തു മെമ്പർ മാരായ കവിത മനോജ്‌, റെജി ജയൻ,  എന്നിവർ പ്രസംഗിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK അസിസ്റ്റന്റ് പ്രൊഫസർ Dr ജിഷമോൾ, FLC സിജ രാജെഷ്, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു.  

വിദഗ്ധ കർഷകരെ ആദരിച്ചു. ഉജ്വൽ സ്കീമിൽ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു.ഹെൽത്ത്‌ ചെക്കപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. SBI മാനേജർ (FI) ഹരിഹര സുബ്രമണിയൻ സ്വാഗതവും SBI രാമപുരം  മാനേജർ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments