Latest News
Loading...

പാലാ മുനിസിപ്പല്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.



തുമ്പൂര്‍മുഴി മാലിന്യ കേന്ദ്രം പ്രവര്‍ത്തനം സംബന്ധിച്ച്  പാലാ മുനിസിപ്പല്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.  വിജിലന്‍സ് കോട്ടയം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്. പ്രദീപിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ മുതല്‍ ആരംഭിച്ച പരിശോധനകള്‍ തുടരുകയാണ്. ലക്ഷങ്ങള്‍ മുടക്കി പണിത തുമ്പൂര്‍മുഴി പദ്ധതി ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 




തുമ്പൂര്‍മൂഴി മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചാണ് പരിശോധനകളെന്ന് ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. അതേസമയം, മാലിന്യസംസ്‌കരണസംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments