തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് അരീക്കര (വാര്‍ഡ് 10) വാര്‍ഡില്‍ യു.ഡി.എഫിന് ലഭിച്ചത് വെറും 11 വോട്ട് മാത്രം. പോള്‍ ചെയ്ത 464 വോട്ടില്‍ 11 വോട്ട് കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. പ്രചാരണ യോഗത്തില്‍ പങ്കെടുത്തവര്‍ പോലും യു.ഡി.എഫിന് വോട്ടു ചെയ്തില്ല എന്ന് വേണം കരുതാന്‍.
.കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി ബിന്ദു സുനിലാണ് അരീക്കരയില്‍ വിജയിച്ചത്. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയ്ക്ക് 236 വോട്ട് ലഭിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത് എ എ പിയാണ് അവര്‍ക്ക് 217 വോട്ടാണ് ലഭിച്ചത്.
.എഎപി മികച്ച പ്രകടനമാണ് അരീക്കരയില്‍ നടത്തിയത്. 464-ല്‍ 217 വോട്ടുകളാണ് ആംആദ്മി പാര്‍ട്ടി നേടിയത്. സുജി വിനോദായിരുന്നു ഇവിടെ എഎപി സ്ഥാനാര്‍ത്ഥി. 2 മാസത്തെ പ്രവര്‍ത്തനം കൊണ്ട് ഇത്രയധികം വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ആംആദ്മി.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മീനച്ചില്‍ താലൂക്കിലെ എല്‍.ഡി.എഫ് മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതായും യു.ഡി.എഫിനെ ജനങ്ങള്‍ കൈവിടുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഇവിടെ യു.ഡി.എഫ് ബഹുദൂരം പിന്നിലായതായി തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതായും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments