തലപ്പലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ഭരണങ്ങാനം കോട്ടക്കൽ ആര്യ വൈദ്യ ശാലയും സംയുക്തമായി അസ്ഥി രോഗ നിർണയ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ക്യാമ്പ് ഉത്ഘാടനം ചെയ്തു... വാർഡ് മെമ്പർമാർ, ഗ്രാമ പഞ്ചായത് സെക്രട്ടറി ശ്രീ രാജീവ് ആർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർപേഴ്സൺ ആശ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു...
എല്ലുകളുടെ തേയ് മാനം അറിയുന്നതിനുള്ള ബോൺ മിനറൽ ഡെൻസിറ്റി പരിശോധന സൗജന്യമായി ക്യാമ്പിൽ പങ്കെടുത്ത നൂറിലധികം ആളുകൾക്ക് ലഭ്യമായി... അസ്ഥി രോഗം, മറ്റു രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയും ക്യാമ്പിൽ ലഭ്യമായിരുന്നു... രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകിട്ട് 4 നാണു സമാപിച്ചത്.... രണ്ടു ഡോക്ടർമാർ, നാലു ടെക്‌നിഷ്യൻ എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു....
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments