Latest News
Loading...

പത്താഴപ്പടിയിലെ പെരുംതേനീച്ച കൂട്ടത്തെ തുരത്തി




ഈരാറ്റുപേട്ട നടയ്ക്കലിന് സമീപം പത്താഴപ്പടിയില്‍ പ്രധാന റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കൂടുകൂട്ടിയ പെരുംതേനീച്ച കൂട്ടത്തെ ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ തുരത്തി. ടീം എമര്‍ജന്‍സി ട്രഷറര്‍ കൂടിയായ പനച്ചികപ്പാറ സ്വദേശി ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിലാണ് പച്ചമരുന്നുകള്‍ ചേര്‍ത്ത് പുകച്ച് ഈച്ചകളെ ശാസ്ത്രീയമായി ഒഴിവാക്കിയത്. 





വൃക്ഷലതാദികളില്‍ പരാഗണം നടക്കുന്നതിന് അനിവാര്യമായ തേനീച്ചകളെ വകവരുത്താതെ ഇവയെ തുടരത്തുകയാണ് ചെയ്യുന്നതെന്ന് ജോഷി പറഞ്ഞു. ഇന്ന് രാവിലെയാണ് പ്രദേശത്ത് തേനീച്ചകള്‍ എത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടനെത്തിയ സംഘം ഇവയെ പുകച്ച് തുരത്തുകയായിരുന്നു. 


മലബാര്‍ മേഖലയില്‍ നിന്നും ശേഖരിക്കുന്ന ചില പ്രത്യേക പച്ചമരുന്നുകളാണ് പുകയ്ക്കാനായി ഉപയോഗിക്കുന്നത്. പുകയേറ്റ് മയങ്ങുന്ന ഈച്ചകള്‍ ആക്രമിക്കില്ല എന്നതും പ്രത്യേകതയാണ്

നൗഷാദ് വെള്ളൂപ്പറമ്പില്‍, സഹില്‍ ലാമിയ എന്നിവരും നേതൃത്വം നല്കി.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments