കോട്ടയം എം.പി. തോമസ് ചാഴികാടനെ പാലായിലെ നവ കേരള സദസ്സിൽ വച്ച് അപമാനിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. ജനപ്രതിനിധിയുടെ കടമയാണ് നാട്ടിലെ വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയെന്നുള്ളത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനോടല്ലാതെ മറ്റാരോടാണ് ഒരു ജനപ്രതിനിധിയ്ക്ക് പരാതി പറയാൻ കഴിയുക.
. കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും കൂട്ടിക്കൊണ്ട് കേരളം ഒട്ടുക്ക് നവ കേരള സദസ്സുകൾ സംഘടിപ്പിക്കുമ്പോൾ അതാത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് ജനങ്ങളുടെ മുന്നിൽ വച്ച് തന്നെ ജനപ്രതിനിധികളെയും മന്ത്രിമാരെയും അറിയിക്കുക എന്ന കടമയാണ് എംപി നിർവഹിച്ചത്. ജനപ്രതിനിധികളോടുള്ള മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും,പെരുമാറ്റവും, ഭരണവും ഹിറ്റ്ലറിന്റെ രീതികളോട് സമാനമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments