ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പൊൻകുന്നം പാലാ റോഡിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു. നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ തടഞ്ഞതോടെ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. ഇടത്താവളങ്ങൾ അല്ലാത്ത പ്രദേശങ്ങളിൽ വാഹനങ്ങൾ തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ തീർത്ഥാടകർ ബുദ്ധിമുട്ടി.
പാലാ പൊൻകുന്നം റോഡിൽ പൂവരണി അമ്പലത്തിന് സമീപമാണ് വാഹനങ്ങൾ തടഞ്ഞത്. തുടർന്ന് വാഹനങ്ങളുടെ നീണ്ട നിര പാലാ വരെ എത്തി. ഇടത്താവളമായ കൂരാലി അമ്പലത്തിന് സമയവും വാഹനങ്ങളെ നിയന്ത്രിച്ചതോടെ അയ്യപ്പഭക്തർ പ്രതിഷേധിച്ചു. ഇടയ്ക്ക് കെഎസ്ആർടിസി ബസ് കയറി വന്നതും തീർത്ഥാടകർ തടഞ്ഞു. റോഡിൽ ശരണം വിളിച്ച് പ്രതിഷേധവും ഉണ്ടായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments