11.45pm
മേലുകാവ്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.
ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം.
പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു
തോട്ടിലധികം വെള്ളമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 2 കുട്ടികൾ അടക്കം 29 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഈരാറ്റുപേട്ട ഫയർഫോഴ്സും മേലുകാവ് പോലീസും ഈരാറ്റുപേട്ട പോലീസും ഈരാറ്റുപേട്ട ടീം എമർജൻസി സംഘാംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി.
പത്തോളം പേർക്ക് സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments