ശബരിമലയിലെ ഭക്തരുടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിക്കുന്ന പരാജയം കണക്കിലെടുത്ത് ശബരിമലയെ കേന്ദ്രം ഏറ്റെടുക്കണമെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജ്. ഇക്കാര്യം ആവശ്യപ്പെട്ട് വരുംദിവസങ്ങളില്‍ ഹൈന്ദവനേതാക്കളോടൊപ്പം പ്രധാനമന്ത്രിയെ കാണുമെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. എരുമേലി വാവര് പള്ളിയും വാഗമണ്‍ കുരിശുമല, മുരുകന്‍ മല, തങ്ങള്‍പാറ അരുവിത്തുറ പള്ളി എന്നിവയടക്കം ചേര്‍ത്ത് സര്‍ക്യൂട്ട് രൂപീകരിക്കണമെന്നും പിസി ജോര്‍ജ്ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.ശബരിമലയില്‍ പരിശീലനം ലഭിച്ച പോലീസുകാരാണ് മുന്‍പ് പതിനെട്ടാം പടിയിലുണ്ടായിരുന്നത്. ഇത്തവണ പോലീസ് വേഷം കെട്ടിയ ഡിവൈഎഫ്‌ഐക്കാരാണ് അവിടെ നിന്നത്. സീസണ്‍ തുടങ്ങി 18-ാം ദിവസമാണ് സംസ്ഥാനത്തെ ദേവസ്വം മന്ത്രി എത്തിയത്. തമിഴ്‌നാട്ടിലെ മന്ത്രി 2 തവണ എത്തി. വളരെ മോശം നടപടിയാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നത്. വിശ്വാസികളുടെയും മനസാക്ഷിയുള്ളവരുടെയും പ്രതിഷേധം ഇക്കാര്യത്തിലുണ്ടാവണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments