Latest News
Loading...

തലപ്പുലം ഗ്രാമ പഞ്ചായത്തിൽ ക്രിസ്മസ് ആഘോഷം



തലപ്പുലം ഗ്രാമ പഞ്ചായത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. പഞ്ചായത്തു ഭരണ സമിതി അംഗങ്ങൾ , സ്റ്റാഫ്‌ അംഗങ്ങൾ നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ CDS അംഗങ്ങൾ, അംഗൻ വാടി ടീച്ചർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് നേഴ്സ്, ഹരിത കർമ്മസേനാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചത്. 



കേക്ക് മുറിച്ചും ക്രിസ്മസ് കരോൾ ഗാനം ആലപിച്ചും , സാന്താക്ലോസ് അപ്പൂപ്പന്റെ സമ്മാനങ്ങളുമൊക്കെയായി ആഘോഷം സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും, പരസ്പര സാഹോദര്യത്തിന്റെയും കൂട്ടായ്മ കൂടിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്മസ് സന്ദേശം നൽകി.സ്നേഹവിരുന്നോടെ ആഘോഷം സമാപിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments