സി.പി. എം. പ്രതിനിധിയായ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് രാജിവച്ചു. ഇടതുമു ന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. കേരളാ കോൺഗ്രസ് (എം) നാണ് അടുത്ത രണ്ട് വർഷം വൈസ്ചെയർപേഴ്സൺ സ്ഥാനം.
നഗരസഭാ സി.പി. എം. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ബിനു പുളിക്കക്കണ്ടവുമായി കടുത്ത അഭിപ്രായ ഭിന്നത പുലർത്തിവരുന്ന സിജി പ്രസാദിന് ഭരണപക്ഷത്തുനിന്നുതന്നെ പ ല കാര്യങ്ങളിലും എതിർപ്പ് നേരി ട്ടിരുന്നു. പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കാൻ കഴിയാത്ത വൈസ് ചെയർപേഴ്സൺ എന്ന ചരിത്ര വും സിജി പ്രസാദിനുണ്ട്. സിജി പ്രസാദ്കൊണ്ടുവന്ന ബജറ്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മറ്റിയിൽപോ ലും പാസാക്കാനായില്ല. തുടർന്ന് കഴിഞ്ഞ വർഷം ചെയർപേഴ്സൺ ജോസിൻ ബിനോയാണ് ബജറ്റ് അവതരിപ്പിച്ചത്.
മുൻ ചെയർപേഴ്‌സൺമാരായ ലീന സണ്ണി, ബിജി ജോജോ എന്നിവരുടെ പേരുകളാണ് വൈസ് ചെയർപേഴ്സൺ സ്ഥാന ത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത്. ആദ്യ ഊഴം ലീന സണ്ണിക്കും അവസാന വർഷം ബിജി ജോജോയ്ക്കും ലഭിക്കുമെന്നാണ് സൂചന.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments